ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് പോലീസിന്റെ പിടിയിലായി.ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പാലക്കാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ വഴി നാലേമുക്കാല്‍ ലക്ഷം തട്ടിയെടുത്തുവെന്ന് കാണിച്ച് കഞ്ചിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Tags
Plkd