KeralaNEWS

‘ലഹരികൾ പൂക്കുന്ന’ റിസോർട്ടുകൾ, പതിവായി യുവതീ യുവാക്കളടങ്ങുന്ന സംഘങ്ങളും സജീവം

 

തിരുവനന്തപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ ഉള്‍പ്പെടെ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പൂവാറിലെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ നടന്ന പരിശോധനയില്‍ മാരക മയക്കു മരുന്നുകള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. അക്ഷയ് മോഹന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കാരക്കാട് റിസോര്‍ട്ടില്‍ പാര്‍ട്ടി നടന്നത് എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം ദിവസങ്ങളുടെ വ്യത്യാസത്തില്‍, ലഹരി മാഫിയ പലരെയും ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Signature-ad

തിരുവനന്തപുരത്തും ലഹരി പാര്‍ട്ടികള്‍ സജീവം; പൂവാറിലെ റിസോര്‍ട്ടില്‍ നിന്ന് പിടിച്ചത് മാരക മയക്കുമരുന്നുകള്‍ ആറ് മാസത്തിനിടെ റിസോര്‍ട്ടില്‍ 17 ലഹരി പാര്‍ട്ടികള്‍.

തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം ദിവസങ്ങളുടെ വ്യത്യാസത്തില്‍, ലഹരി മാഫിയ പലരെയും ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പൂവാറിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. മുഖ്യപ്രതി അക്ഷയ് മോഹന്‍ സോഷ്യല്‍ മീഡിയ വഴിയാണ് പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്. പീറ്റര്‍, അതുല്‍ എന്നിവര്‍ ആളുകളെ റിസോര്‍ട്ടില്‍ എത്തിച്ചു.

ഇത്തരം പാര്‍ട്ടികള്‍ റിസോര്‍ട്ടില്‍ പതിവെന്നാണ് നാട്ടുകാരുടെ ആരോപണം. കാരക്കാട്ട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്നത് ഇതാദ്യമല്ല എന്നാണ് നാട്ടുകാരുടെ പ്രതികരണം. ദ്വീപിന് നടുവിലെ റിസോര്‍ട്ടിലേക്ക് പതിവായി യുവതീ യുവാക്കളടങ്ങുന്ന സംഘങ്ങള്‍ പോകാറുണ്ട്. നിയന്ത്രണം നിലവിലുണ്ടായിരുന്ന കോവിഡ് കാലത്ത് പോലും പാര്‍ട്ടികള്‍ ഇവിടെ സജീവമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെ നടന്നത് 17 ലഹരിപ്പാര്‍ട്ടികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: