പൊതുമരാമത്ത് റോഡിലെ കുഴികളിൽ വീണ് പരുക്ക് പറ്റിയാൽ പേടിക്കേണ്ട; ഇനി മുതൽ നഷ്ടപരിഹാരത്തിന് കേസ് നൽകാം; സിവിൽ കേസിലൂടെ നഷ്ടപരിഹാരം ലഭിക്കും.ഇതിന് സാക്ഷിമൊഴിയും പോലീസിന്‍റെ ജനറല്‍ ഡയറി എന്‍ട്രി (GD Entry) യും മതിയാവുന്നതാണ്.പരുക്കേറ്റ ആളിന്‍റെ പ്രായം, ആശുപത്രിച്ചെലവ്, വരുമാന നഷ്ടം തുടങ്ങിയവയും കോടതിയില്‍ രേഖകളായി സമര്‍പ്പിക്കണം. ഒരാളിന്‍റെ അശ്രദ്ധകൊണ്ട് മറ്റൊരാള്‍ക്ക് അപകടം പറ്റുന്നതിനെതിരായ നിയമ പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.മൗലികാവകാശ ലംഘന പരിധിയിലാണ് കേസ് ഉള്‍പ്പെടുന്നത്.
റോഡിലെ കുഴികളുടെ ഉത്തരവാദിത്വം മരാമത്ത് വകുപ്പിനാണ്.റോഡ് കൃത്യമായി പരിപാലിക്കേണ്ടതും മരാമത്ത് വകുപ്പാണ്.സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ പൊതുജനം കേസിന് പോകാത്തതുകൊണ്ടാണ് നഷ്ടപരിഹാരം വ്യാപകമല്ലാത്തത്.
കേസ് നല്‍കാതെ സഹായം ലഭിക്കാനും വകുപ്പുണ്ട്.അപകടം ഉണ്ടായാല്‍ തഹസീല്‍ദാര്‍ക്ക് അപേക്ഷ നൽകാം.ഇതിനും പോലീസിന്‍റെ ജി.ഡി എന്‍ട്രി ആവശ്യമാണ്. വില്ലേജ് ഓഫീസരുടെ സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും ഹാജരാക്കണം.
Tags
Rdgtr