KeralaNEWS

കുട്ടികൾക്ക് ഹെൽപ് ലൈൻ നമ്പരുമായി കേരള പൊലീസ്

ക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള പക്വതയില്ലാത്ത ഇടപെടലുകൾ കുട്ടികളെ വഴിതെറ്റിക്കാൻ കാരണമാകുന്നുവെന്ന് പോലീസ്. കുട്ടികളോടുള്ള നിരന്തര കോപം, അപക്വമാർന്ന മര്യാദ പഠിപ്പിക്കൽ എന്നിവ കുട്ടികളിൽ പ്രതികാര ചിന്തകൾ വളർത്തും. ഇത്തരം പ്രശ്നങ്ങളാണ് കുട്ടികളെ വീടുവിട്ടിറങ്ങുവാൻ പ്രേരിപ്പിക്കുന്നത്. രക്ഷിതാക്കളിൽ നിന്നും കുട്ടികൾക്ക് ആശ്വാസം ലഭിച്ചില്ലെങ്കിൽ അവർ അതു ലഭിക്കുന്നിടത്തേക്കു സഞ്ചരിക്കും. ബാല്യത്തിനും കൗമാരത്തിനും മുറിവേൽപ്പിക്കാതെ മക്കളെ ചേർത്തു നിർത്തുക. സന്തോഷത്തോടെയും സമാധാനത്തോടെയും അവരുമായി കൂടുതൽ ഇടപഴകുക.
തൃശൂരിൽ ട്യൂഷന് പോകാൻ മടിച്ച കുട്ടികളെ വഴക്കുപറഞ്ഞു നിർബന്ധിച്ചു പറഞ്ഞയച്ച ഇരട്ടക്കുട്ടികൾ ട്യൂഷന് എത്തിയിട്ടില്ല എന്ന് മാത്രമല്ല,  കുട്ടികൾ എവിടെയാണെന്ന് അറിയാതെ  എന്തുചെയ്യണമെന്നറിയാതെ രക്ഷിതാക്കളും പരിഭ്രാന്തിയിലായി.  നെടുപുഴ പോലീസ് സ്റ്റേഷനിലേക്കു വിവരം കൈമാറുകയും   സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കി, സബ് ഇൻസ്പെക്ടർമാരായ എം.വി. പൌലോസ്, അനിൽ കെ.ജി., അസി. സബ് ഇൻസ്പെക്ടർ കെ.എസ്. സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ പി. പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി പലയിടത്തും അന്വേഷിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം വയർലെസ് മുഖാന്തിരം കൈമാറി. നിമിഷനേരങ്ങൾക്കുള്ളിൽ സമീപത്തെ ബസ് സ്റ്റാൻഡുകളിലും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലേക്കും സന്ദേശങ്ങൾ എത്തി. അങ്ങിനെ എല്ലാവരും കുട്ടികളെ അന്വേഷിക്കാൻ പോലീസിനൊപ്പം ചേർന്നു, പോകാനിടയുള്ള എല്ലായിടത്തും അന്വേഷിച്ചു. ഉൾപ്രദേശത്തെ ഒരു റോഡിൽ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന കുട്ടികളെ ഒടുവിൽ  പോലീസ് കണ്ടെത്തി. അവരെ സമാധാനപ്പെടുത്തി, കൂടെക്കൂട്ടി പോലീസുദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ മടങ്ങിയെത്തി. അവരോട് കുശലാന്വേഷണങ്ങൾ പറഞ്ഞ്, മിഠായിയും വാങ്ങി നൽകി, അമ്മയോടൊപ്പം പറഞ്ഞയച്ചു.
കുട്ടികൾക്ക് എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും എന്ത് സഹായത്തിനും കേരളാ പോലീസിനെ വിളിക്കാം. ഈ ഫോൺ നമ്പർ സൂക്ഷിച്ചുവെച്ചോളൂ: 9497900200

Back to top button
error: