വർഗീയ വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ 6 ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിക്കും.ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട ദിനമാണ് ഡിസംബർ 6. സംഘപരിവാർ ബാബറി മസ്ജിദ് തകർത്ത ദിനം. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണി ഉയർത്തുന്ന കാലത്താണ് ഒരു ദിനം കൂടി കടന്നുപോകുന്നത്.അതേപോലെ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി.ആർ.അംബേദ്കർ വിടപറഞ്ഞ ദിനം കൂടിയാണ് ഡിസംബർ 6. അടിസ്ഥാനവർഗ്ഗ ജനതയ്ക്ക് വേണ്ടിയും, ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേയും പോരാടിയ വ്യക്തി.ഇത് മുൻനിർത്തിയാണ് യുവജന സംഗമം സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Tags
Dfi