KeralaLead NewsNEWS

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേളകളില്‍ ഇളവ് വേണം; കിറ്റക്‌സ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേളകളില്‍ ഇളവു തേടി സുപ്രീം കോടതിയെ സമീപിച്ച് കിറ്റക്സ്. വാക്സിനേഷനില്‍ വിദേശത്തേക്ക് പോകുന്നവരെയും നാട്ടില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റെക്സ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പണം അടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന തരത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് എതിരെയാണ് കിറ്റെക്‌സ് സുപ്രീം കോടതിയെ സമീപിച്ചത്.
റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കിറ്റക്സ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Signature-ad

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. അതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച് നാല് ആഴ്ച്ചയ്ക്ക് ശേഷം പണമടച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്ന് ഹര്‍ജിയില്‍ കിറ്റക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് കിറ്റക്‌സിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Back to top button
error: