
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു അയക്കുകയായിരുന്നു. കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും ഒരു ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി.






