KeralaNEWS

സന്ദീപ് വധം; പ്രതികൾ ബിജെപി പ്രവർത്തകർ തന്നെ; സന്ദീപിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു: എഫ്ഐആർ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാർ(35) കൊല്ലപ്പെട്ട കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്ഐആർ. പ്രതികൾക്കു സന്ദീപിനോടു മുൻവൈരാഗ്യമുണ്ടായിരുന്നതായും പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.
 കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു നേരത്തേ പൊലീസ് അറിയിച്ചത്.
എന്നാൽ രാഷ്ട്രീയ കൊലപാതകം തന്നെയാണു നടന്നതെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞ പൊലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു വ്യക്തമാക്കി പൊലീസ് എഫ്ഐആർ റജിസ്റ്റർ െചയ്തത്.
വ്യാഴാഴ്ച രാത്രിയാണ് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.

Back to top button
error: