തിരുവനന്തപുരം: ബൈക്ക് അപകടത്തിൽപ്പെട്ട അച്ഛനേയും മകളേയും സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മേയർ ആര്യ.ഇന്ന് പുലർച്ചെ പൂജപ്പുരയിൽ വച്ച് തൊട്ടു മുമ്പിൽ പോയ ബൈക്കിനെ മറ്റൊരു ബൈക്ക് ഇടിച്ച് വീഴ്ത്തി നിർത്താതെ പോകുകയായിരുന്നു.ബൈക്കിൽ ഉണ്ടായിരുന്നത് ഒരു അച്ഛനും മകളുമായിരുന്നു.തൊട്ടുപിന്നിൽ ഉണ്ടായിരുന്ന തന്റെ വാഹനം നിർത്തി
മേയർ അപ്പോൾ തന്നെ ഓടിയെത്തി പെൺകുട്ടിയെ താങ്ങിയെടുക്കുകയും സമീപത്തുനിന്ന് വെള്ളം എത്തിച്ചു കൊടുത്ത്, തൻ്റെ ഔദ്യോഗിക വാഹനത്തിലേക്ക് നാട്ടുകാരുടെ സഹായത്തോടെ എടുത്ത് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.പെൺകു ട്ടിയുടെ അച്ഛന് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല.
Tags
Kerala tvm