IndiaNEWS

സർക്കാർ ഓഫിസിൽ നിന്ന് രേഖകൾ കടിച്ചെടുത്ത് ആട്; പിന്നാലെ ഓടി ജീവനക്കാരൻ

ർക്കാർ ഓഫിസിൽ കയറി സുപ്രധാന രേഖകൾ അടങ്ങുന്ന ഫയലും കടിച്ചെടുത്ത് ആട് സ്ഥലം വിട്ടു.വിലപ്പെട്ട രേഖകൾക്കായി ആടിന് പിന്നാലെ ഓടി ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ കാൻപൂരിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വായിൽ പേപ്പറുകൾ കടിച്ച് പിടിച്ച് ആട് നിൽക്കുന്നതും ഒരു ജീവനക്കാരൻ പിന്നാലെ ഓടുന്നതും കാണാം. പിടിക്കാൻ വന്നതോടെ ആട് പേപ്പറുകളും കൊണ്ട് അതിവേഗം പായുന്നതും വിഡിയോയിലുണ്ട്.
വിഡിയോ വൈറലായതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. ആട് കടിച്ചെടുത്തു കൊണ്ട് ഓടിയത് പ്രധാനപ്പെട്ട രേഖകൾ ഒന്നുമല്ലെന്നും കാന്റീനിലെ ഉപയോഗശൂന്യമായ പേപ്പറുകളാണെന്നുമാണ് വിശദീകരണം.

Back to top button
error: