MovieNEWS

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രം ‘പകലും പാതിരാവും’; ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ ദിവസങ്ങളിലത്രയും ചാക്കോച്ചന്റെ പോര്‍ഷനുകളാണ് എടുത്തുതീര്‍ത്തത്.

ഇനി നാലഞ്ച് ദിവസത്തെ വര്‍ക്ക് കൂടി ചാക്കോച്ചന് അവശേഷിക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ രജീഷാ വിജയനും കെ.യു. മനോജും (തിങ്കളാഴ്ച നിശ്ചയം ഫെയിം) സീതയും ഇന്ന് ജോയിന്‍ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ അവരുടെ പോര്‍ഷനുകളാണ് ചിത്രീകരിക്കുന്നത്.

നിഷാദ് കോയയാണ് ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഫായിസ് സിദ്ധിക്കാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ നിയാസ് ബദര്‍. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. ബാദുഷയാണ് പ്രോജക്ട് ഡിസൈനര്‍. സുരേഷ് മിത്രക്കരി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. പ്രേംലാല്‍ പട്ടാഴിയാണ് നിശ്ചല ഛായാഗ്രാഹകന്‍.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബൈജുഗോപാലനും വി.സി. പ്രവീണുമാണ് കോ-പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂര്‍ത്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: