KeralaNEWS

സന്ദീപ് വധം പ്രതികളെല്ലാം പിടിയിൽ, കൊലയാളികൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് ജില്ലാ പോലീസ് മേധാവി; പോലീസ് മേധാവിക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം

തി
രുവല്ല പെരിങ്ങനത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു.ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിട്ടുണ്ട്.സന്ദീപ്  കൊല്ലപ്പെട്ടിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടില്ല, പ്രതികൾ പിടിയിലായി, ആദ്യ മൊഴി എടുത്തു, അവർ പറഞ്ഞതിൽ വസ്തുതാപരമായി ശരിയുണ്ടോ എന്ന് പരിശോധിക്കുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സന്ദീപിന്റെ ബന്ധുക്കളെയോ സഹപ്രവർത്തകരെയോ ചോദ്യം ചെയ്തിട്ടുമില്ല എന്നിരിക്കെ ജില്ലാ പൊലീസ് മേധാവി നടത്തിയ അഭിപ്രായ പ്രകടനത്തിൽ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ചാണ് സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങിയത്.കൊലയ്ക്കുപയോഗിച്ച ആയുധം പോലും ഇതുവരെ കണ്ടെടുത്തിട്ടില്ല.സാക്ഷികളെയോ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചവരെയോ പോലീസ് ഇതുവരെ വിസ്തരിച്ചിട്ടുമില്ല.വ്യക്തിപരമായി ഒന്നുമില്ല എന്ന് ഇടറുന്ന ശബ്ദത്തോടെ പറഞ്ഞ സന്ദീപിന്റെ പിതാവിനെ കേരളപോലീസ് ഇതുവരെ കണ്ടിട്ടില്ല, അവരെ കണ്ട് പരാതി പറയാനുള്ള നേരം പോലും ആ അച്ഛന് ഇതുവരെ കിട്ടിയിട്ടുമില്ല.അല്ലെങ്കിൽ അവരാരും ആ മാനസികാവസ്ഥയിലുമല്ല.
വ്യക്തിപരം എന്നു തന്നെ വച്ചാലും 6 മണിക്കൂർ കൊണ്ട് ഒരു കേസിന്റെ തീർപ്പ് കണ്ടെത്താൻ ഏത് മാപിനിയാണ് കേരള പോലീസിന്റെ കയ്യിലുള്ളത് എന്നാണ് നാട്ടുകാരുടെ ചോദ്യം.പത്രക്കാരുടെ ചോദ്യത്തിന് ഇപ്പോൾ ഒന്നും പറയാനായിട്ടില്ല എന്ന് പറഞ്ഞ എസ്പി, തൊട്ടടുത്ത നിമിഷം രാഷ്ട്രീയമേ അല്ല എന്നാണ് പറഞ്ഞത്.
പ്രതിഭാഗത്തിന് അനുകൂലമായി, അവരുടെ മൊഴി മാധ്യമങ്ങളിലൂടെ, പോലീസ് അഭിപ്രായമായി, ഒരു ജില്ലാ മേധാവി പറയുന്ന എത്ര കേസ് മുമ്പ് ഉണ്ടായിട്ടുണ്ട്.നിശാന്തിനി IPS നെതിരെ കേസിന്റെ ആദ്യ ഘട്ടത്തിൽ, തീർപ്പ് പറഞ്ഞതിന്റെ പേരിൽ നടപടി എടുക്കാതെ, സർക്കാരിന് സന്ദീപിന്റെ രാക്ഷസാക്ഷിത്വത്തോട് അനുഭാവമുണ്ടെന്ന് പറയാനാവില്ല…
കാരണം സഖാവ് സന്ദീപ് കുമാറിനെ കൊന്നവരുടെ തലവന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ തുടങ്ങുന്നത് ഇങ്ങിനെയാണ്…
*”യുവമോർച്ച പെരിങ്ങനം പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ ”
   കൊല്ലപ്പെട്ട സന്ദീപ് പെരിങ്ങനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു..ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ മൂന്ന് പേരും ഒരൊറ്റ ഫ്രെയിമിയിൽ യുവമോർച്ച നേതാവ് ജിഷ്ണുവിന്റെ ഫേസ് ബുക്ക്‌ പ്രൊഫൈലിൽ പലയിടത്തായി നിൽക്കുന്നത് കാണുകയും ചെയ്യാം.
     പ്രതികൾക്ക് രാഷ്ട്രീയമില്ല എന്ന വാദം പോലീസിനോടും അത് വഴി മാധ്യമങ്ങൾക്കും മുന്നിലെത്തിയത് പ്രധാന പ്രതി ജിഷ്ണുവിന്റെ വാക്കുകളിലൂടെയാണ്.. ആരാ ഈ ജിഷ്ണു..? യുവമോർച്ച നേതാവ്..
കൊല്ലപ്പെട്ട സന്ദീപുമായി എന്തെങ്കിലും വിഷയം ഉണ്ടായിരുന്നോ…?
  ഉണ്ട്.. ഒരേയൊരു വിഷയം സിപിഐഎമ്മും ആർഎസ്എസും തമ്മിലുള്ള രാഷ്ട്രീയപരമായ വിഷയമാണ് അത്.നിരവധി ബിജെപി പ്രവർത്തകർ ഈയിടെ സിപിഎമ്മിലേയ്ക്ക് എത്തിയ പ്രദേശം കൂടിയാണ് പെരിങ്ങനം.അവിടുത്തെ സിപിഐഎം നേതാവായിരുന്നു സന്ദീപ്.സിപിഎമ്മിനോടുള്ള ദേഷ്യവും നിരാശയും തീർക്കാൻ ആരെ കൊല്ലണം.. അവരുടെ നേതാവിനെ തന്നെ കൊല്ലണം..
   അത് കൊന്നു.
യുവമോർച്ച പെരിങ്ങനം നേതാവ് ജിഷ്ണു ക്രിമിനൽസായ സ്വന്തം സുഹൃത്തുക്കളെ ഉപയോഗിച്ച് വളരെ കൃത്യതയോടെ സംഗതി നടപ്പിലാക്കി..
   രാഷ്ട്രീയ കൊലപാതകമായി കേസ് വരുമ്പോൾ എന്ത് ചെയ്യണം..കൂടെ ഉള്ള ലഹരിക്ക് അടിമകളായ ക്രിമിനൽസിന് ബിജെപിയുമായി പ്രത്യക്ഷ ബന്ധങ്ങൾ ഇല്ലാത്ത ഗ്യാങ്ങിനെ ഉപയോഗിക്കണം.. അതിൽ ഒര് മുസ്ലിം പേരുള്ളവനെയും കൂടി സംഘത്തിൽ ചേർത്താൽ വളരെ ഈസി..തന്ത്രം നല്ലതാണ്.. പക്ഷെ അതൊരു സമയം വരെയേ നില നിൽക്കൂ എന്നുമാത്രം.
    ആർഎസ്എസ് അവരുടെ നേതാവായ ജിഷ്ണുവിനെ കൊണ്ട് പ്ലാൻ നടത്തി ലഹരിക്ക് അടിമയായ ക്രിമിനൽസിനെ കൂടെ കൂട്ടി ചെയ്യിപ്പിച്ച ഈ പാതകത്തിന് കൃത്യമായ ഉത്തരവും ഫലവും കൃത്യമായ സമയത്ത് തന്നെ ലഭിക്കട്ടെ..
  പ്രധാന പ്രതി ജിഷ്ണുവിന്റെ പ്രൊഫൈൽ..👉🏽https://www.facebook.com/jishnu.reghu.52

Back to top button
error: