IndiaNEWS

പമ്പയിൽ നിന്നും കോയമ്പത്തൂർ, പഴനി, തെങ്കാശി സർവീസുകളുമായി കെഎസ്ആർടിസി

ത്തനംതിട്ട: ഡിസംബർ ഏഴ് മുതൽ കെഎസ്ആർടിസി പമ്പയിൽ നിന്നും കോയമ്പത്തൂർ, പഴനി, തെങ്കാശി സർവീസുകൾ ആരംഭിക്കുന്നു.പന്ത്രണ്ട് ബസുകളാണ് ഇങ്ങനെ അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നത്.രണ്ടാം ഘട്ടത്തിൽ ചെന്നൈ,മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കും.നിലവിൽ പമ്പയിൽ നിന്നും 128 സർവീസുകളാണ് കെഎസ്ആർടിസി പ്രവർത്തിപ്പിക്കുന്നത്.ഡിസംബർ പന്ത്രണ്ടോടെ 99 ബസുകൾ കൂടി അധികമായി പമ്പയിലെത്തും

Back to top button
error: