സഖാവ് ഹഖ്
സഖാവ് മിഥിലാജ്
സഖാവ് ഔഫ്
സഖാവ് സനൂപ്
സഖാവ് സിയാദ്
സഖാവ് മണിലാൽ
എത്ര സഖാക്കളെയാണ് ഒരു വർഷം കൊണ്ട് വെട്ടിവീഴ്ത്തിയത്.ഇന്നലെ അക്കൂട്ടത്തിൽ മറ്റൊരാൾ കൂടി.സഖാവ് സന്ദീപ്…..
പാർട്ടിയുടെ തിരുവല്ലയിലെ ജനകീയനായ പ്രവർത്തകനെയാണ് രാഷ്ട്രീയ എതിരാളികളായ കാപാലികരാൽ ഇന്നലെ അരുംകൊല ചെയ്യപ്പെട്ടത്.സിപിഐ എം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സഖാവ് പി ബി സന്ദീപ് കുമാർ.
കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാത്രം പൊടുന്നനെ അന്തിചർച്ചകൾ മറക്കുന്ന മാധ്യമങ്ങളും പ്രതികൾ ആർഎസ്എസുകാർ അല്ലെന്ന് ഇതിനകം ആണയിടുന്ന മുഖ്യധാരാ മാധ്യമങ്ങളും എന്ത് സന്ദേശമാണ് ഈ നാടിന് നൽകുന്നത്? കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോൾ തന്നെ ഇതിനൊന്നും ഒരു തിരിച്ചടി നൽകാൻ ഒരു സഖാവും ശ്രമിച്ചിട്ടില്ല എന്നും ഓർക്കണം.
കൊലയാളികളിൽ ഒരുവൻ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷനാണ് ..‼️
കൊല്ലപ്പെട്ടത് സിപിഐഎം ലോക്കൽ സെക്രട്ടറി..‼️
രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്ത് ആണ് മാമാ മാധ്യമങ്ങളെ,……❓
Tags
Tiruvalla murder