KeralaNEWS

കോലിഞ്ചിയ്ക്ക് വൻഡിമാൻഡ്, ലക്ഷങ്ങൾ സമ്പാദിക്കാം കോലിഞ്ചി കൃഷിയിലൂടെ

വിദേശരാജ്യങ്ങളിലും ഇന്ത്യയിലും മരുന്ന് നിർമ്മാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കോലിഞ്ചി.ഇന്ത്യയിൽ ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, ഇന്തോനേഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും കോലിഞ്ചി ഇന്ന് കൃഷിചെയ്യുന്നുണ്ട്. നൂറിൽപരം ആയുർവേദ മരുന്നുകളിലും വിക്സ്, അമൃതാഞ്ജൻ, ഹിമാലയ തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങളിലും കോലിഞ്ചി പ്രധാന ചേരുവയാണ്.ഒരുവർഷം ഔഷധിയ്ക്ക് മാത്രം 36 ടൺ കോലിഞ്ചി ആവശ്യമുണ്ട്.
 കോലിഞ്ചി കൃഷി ചെയ്ത് മൂന്നാം വർഷമാണ് വിളവെടുക്കുന്നത്.കൃഷിവകുപ്പിന് കീഴിലെ ഔഷധസസ്യകൃഷിയിൽ കോലിഞ്ചിയും ഉൾപ്പെടുത്തിയിട്ടുണ്ട്.അതിനാൽത്തന്നെ ഇത് കൃഷി ചെയ്യുന്നവർക്ക് ധാരാളം സബ്സിഡികളും സർക്കാർ തലത്തിൽ നൽകിവരുന്നു.കോലിഞ്ചി കൃഷി ചെയ്ത് ഇതിൻറെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടികളും അണിയറയിൽ നടന്നുവരികയാണ്.കൂടാതെ നാഷണൽ മെഡിക്കൽ പ്ലാൻസ് ബോർഡിൻെറ ഔഷധ സസ്യ ഗണത്തിൽ ഇത് ഉൾപ്പെടുത്തി സബ്സിഡിയും നൽകി പോരുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ തലത്തിൽ നൽകിവരുന്നു.വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇന്ന് കോലിഞ്ചി കൃഷി.

Back to top button
error: