IndiaLead NewsNEWS

ലക്‌നൗവില്‍ യുദ്ധ വിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി

ലക്‌നൗവ്വിലെ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി. ലക്‌നൗവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന മിറാജ് 2000 യുദ്ധ വിമാനത്തിന്റെ അഞ്ച് ടയറുകളാണ് ലക്‌നൌവ്വില്‍ നിന്ന് ട്രെക്ക് മാര്‍ഗം ജോധ്പൂരിലേക്ക് അയച്ചത്. ഇതില്‍ ഒരുടയറാണ് മോഷണം പോയത്.

നവംബര്‍ 27 ന് രാത്രി ലക്‌നൌവ്വിന് സമീപത്തുള്ള ഷഹീദ് പഥിന് സമീപത്ത് വച്ച് ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് സ്‌കോര്‍പിയോ വാഹനത്തിലെത്തിയ ഏതാനും പേര്‍ ട്രെക്കില്‍ കയറി മോഷണം നടത്തിയെന്നാണ് ഡ്രൈവര്‍ ഹേം സിംഗ് റാവത്ത് നല്‍കുന്ന മൊഴി. ടയറുകള്‍ കെട്ടി വച്ചിരുന്ന കെട്ട് അറുത്തായിരുന്നു മോഷണം. മോഷണ വിവരത്തേക്കുറിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും കള്ളന്മാര്‍ കടന്നുകളഞ്ഞിരുന്നു.

ഇതോടെ ട്രെക്ക് ഡ്രൈവര്‍ പൊലീസ് സഹായം തേടുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ പ്രതികളെ ഉടനെ പിടികൂടുമെന്ന് ഡിസിപി അമിത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

Back to top button
error: