‘മിര്‍സാപൂര്‍’എന്ന ഹിന്ദി വെബ്‌സീരിസിലെ ലളിത് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടന്‍ ബ്രഹ്മ മിശ്രയെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ വെര്‍സോവയിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടത്. പകുതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മിശ്രയുടെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയതിന് പിന്നാലെ അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായതിനാല്‍, പൂട്ട് തകര്‍ത്താണ് പൊലീസ് അകത്തു കയറിയപ്പോഴാണ് ശുചിമുറിയിലെ തറയില്‍ മൃതദേഹം കണ്ടെത്തിയത്.
നടന്‍ മരിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതശരീരം മുംബൈ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.