KeralaNEWS

‘മരയ്ക്കാർ മൂന്ന് തവണ കണ്ടു, നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുതെന്ന്’ ബെന്യാമിൻ.ബെന്യാമിനെ ട്രോളി സോഷ്യൽ മീഡിയ

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തെ പുകഴ്ത്തി എഴുത്തുകാരൻ ബെന്യാമിൻ.മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് താനെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത് എന്നുമാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചത്.
അതേസമയം ബെന്യാമിനെ ട്രോളിയും പ്രിയദർശന് പൊങ്കാല ഇട്ടും സോഷ്യൽ മീഡിയ.ഇങ്ങനെ പറഞ്ഞതിന് എന്തു കിട്ടിയെന്ന് ബെന്യാമിനോട് ചോദിക്കുമ്പോൾ തന്നെ ചിത്രവും തേൻമാവിൻ കൊമ്പത്ത് പോലുള്ള സിനിമകളും എടുത്താൽപ്പോരെയെന്നുമാണ് പ്രിയദർശനോടുള്ള ചോദ്യം.തീയേറ്ററുകളിൽ ആളുകളെ ആകർഷിക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും പടം ഇഷ്ടപ്പെട്ടില്ലെന്ന സൂചനയാണ് സോഷ്യൽ മീഡിയ വഴി നിരവധി പേർ പങ്ക് വയ്ക്കുന്നത്.

Back to top button
error: