KeralaLead NewsNEWS

മുല്ലപ്പെരിയാർ അണക്കെട്ടിലെ 7 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു

കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ 7 ഷട്ടറുകൾ തുറന്നു. വൈകീട്ട് നാലു മണി മുതൽ V1, v2, v3, v4, v5, v6, v7 എന്നീ സ്പിൽവേ ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതമാണ് തമിഴ്നാട് ഉയർത്തിയത്. സെക്കൻഡിൽ 2944.27 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 3292.50 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.

Back to top button
error: