ഭുവനേശ്വര്‍: ജവാദ് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം. ഡിസംബര്‍ 3 മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയില്‍ തൊടുമെന്നാണ് നിഗമനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ എത്തിയേക്കും.
അതേസമയം, ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ്, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. സതേണ്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.