യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കരുവിശേരി സ്വദേശിനിയും 13 ഉം എട്ടും വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്.
കോഴിക്കോട് മിഠായിതെരുവിലെ ഒരു കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇതിനിനിടെയാണ് ഇരുവരും പ്രണയത്തിലായത്.കഴിഞ്ഞ ഒന്പതിനു യുവതിയെ കാണാനില്ലെന്നു അമ്മ ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനിടെ യുവതി മണ്ണൂരിലുള്ള യുവാവിനൊപ്പമാണ് പോയതെന്നു തിരിച്ചറിഞ്ഞ പോലീസ്
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലുണ്ടെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലുണ്ടെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.