കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കുഞ്ഞിരാമൻ പ്രതികൾക്ക് സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (രാജു– 38), സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ (വിഷ്ണു സുര– 47), ശാസ്താ മധു (40), ഹരിപ്രസാദ് (32), റെജി വർഗീസ് (44) എന്നിവരെ റിമാൻഡ് ചെയ്തു. 5 പേരും ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസിൽ ആകെ ആകെ പത്തുപ്രതികളെന്ന് സിബിഐ അറിയിച്ചു.
2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.