KeralaNEWS

ഡിസംബറിലും പെയ്തൊഴിയാതെ മഴ !!

ഡിസംബറിലും പെയ്തൊഴിയാതെ മഴ !!

ഡിസംബർ! തെളിച്ചമുള്ള പകലുകളും പ്രഭാതങ്ങളിലെയും വൈകുന്നേരങ്ങളിലെയും തണുപ്പും നിശയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉയരുന്ന മഞ്ഞുവീഴ്ചയുടെ താളാത്മകമായ ശബ്ദവും ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും..!!

Signature-ad

ഓ.. ഡിസംബർ…! നീ എത്ര മനോഹരിയാണ് !!

പണ്ട് ഇങ്ങനെയായിരുന്നു.പക്ഷെ ഒന്നിനു പിറകെ ഒന്നായി രൂപം കൊള്ളുന്ന ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴിയുമൊക്കെ ചേർന്ന് കേരളത്തിന്റെ കാലാവസ്ഥ ഇന്നാകപ്പാടെ മാറിയിരിക്കുകയാണ്.മഴയിൽ തെന്നിമാറി ഒരു പ്രവചനത്തിനും പിടികൊടുക്കാതെ ഋതുക്കൾ ഓരോന്നും എങ്ങോ പോയി മറഞ്ഞുമിരിക്കുന്നു.ശരണം വിളികളാലും ക്രിസ്തുമസ് കരോൾ ഗാനങ്ങളാലും മുഖരിതമാകേണ്ട മദ്ധ്യതിരുവിതാംകൂർ ആകെ മടിപിടിച്ച് കിടക്കുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തോളം ഉരുൾപൊട്ടലുകളാണ് ഇവിടങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.കാലചക്രം മുന്നോട്ടു തന്നെയാണ് ഉരുളുന്നത്.പക്ഷെ ആർക്കും മനസ്സിലാകാത്തത് അതിന്റെ വേഷപ്പകർച്ചകൾ മാത്രമാണ്.

ഇതിനിടയ്ക്കാണ് ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന്റെ കൂടി മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തി ‘ജവാദ്’ (cyclone jawad) ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കഴിഞ്ഞ ദിവസത്തെ മുന്നറിയിപ്പ്. സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയിരിക്കുന്നത്.

Back to top button
error: