വഴിവക്കിൽ കണ്ട മുള്ളൻപന്നിയെ തോണ്ടിയ തെരുവ് നായയ്ക്ക് പണികിട്ടി. ദേഹത്ത് മുള്ളുതറച്ച നിലയിൽ വേദനകൊണ്ടു ഓടിയ നായയ്ക്ക് ഒടുവിൽ പ്രദേശവാസികൾ രക്ഷകരായി.
ഗുരുവായൂർ പടിഞ്ഞാറെനടയിൽ മിനി മാർക്കറ്റിനു സമീപമാണു മുള്ളൻപന്നി നായയ്ക്ക് നേരെ മുള്ളു തെറിപ്പിച്ചത്. കഴുത്തിന് താഴെ മുള്ളുതറച്ച നിലയിൽ നായ തെരുവിലൂടെ ഓടിനടക്കുകയായിരുന്നു.
ഒടുവിൽ നായ അവശനിലയിലായി. പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർമാർ നായയെ കുടുക്കിട്ട് പിടിച്ചാണ് തറച്ച മുള്ളുകൾ നീക്കിയത്. നായയുടെ ശരീരത്തിൽ പലയിടത്തും മുള്ളു തറച്ച മുറിവുകൾ കാണാം.