കോട്ടയം: എഫ് സി ഐ ജീവനക്കാരിയെ ഗോഡൗണില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിങ്ങവനം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറും മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യയുമായ എം എസ് നയനയെയാണ് (32) മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.ജോലി സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തേണ്ട സമയമായിട്ടും നയനയെ കാണാതായതോടെ വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗോഡൗണിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മകന്‍: സിദ്ധാര്‍ഥ്.