NEWS

ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന കൊടുംകുറ്റവാളിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി കേസുകളിലെ പ്രതിയാണ് നപ്പട്ട റഫീഖ്. ഇപ്പോൾ ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്. റെഡ്‌കോര്‍ണര്‍ നോട്ടീസ് പ്രകാരം പ്രതിയെ ഏത് രാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം

കാസര്‍കോട്: കൊടും കുറ്റവാളിയായ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖി(32)നെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ നപ്പട്ട റഫീഖ് ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്. ഇതനുസരിച്ച് പ്രതിയെ ഏത് രാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കാസര്‍കോട് പൊലീസിന്റെ അപേക്ഷ പ്രകാരമാണ് റഫീഖിനെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയായ കയ്യാര്‍ അട്ടഗോളി കോളഞ്ച ഹൗസിലെ റഫീഖ് ഈയിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ സിയയുടെ കൂട്ടാളിയാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളില്‍ പെട്ട മറ്റു പ്രതികള്‍ക്കെതിരേയും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്ന എന്ന് കാസര്‍കോട് ഡിവൈ.എസ്.പി, പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Back to top button
error: