രാത്രി മുഴുവൻ മൊബൈൽ ഫോണില്‍, അമ്മ വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
പുലർച്ചെ നാലു മണിക്ക് റസൽ മൊബൈലിൽ കളിക്കുന്നതു കണ്ട അമ്മ റസീല ഫോൺ വാങ്ങി വച്ചു.12 മണി വരെ പഠിച്ചാൽ ഫോൺ തരാമെന്ന് പറഞ്ഞെങ്കിലും ഉച്ചയോടെ റസല്‍ സ്വന്തം മുറിയിൽ കയറി വാതിലടച്ചു. വീട്ടുകാർ ബലമായി വാതിൽ തുറന്ന് മുറിയിൽ കടന്നപ്പോൾ ബാലൻ തൂങ്ങി നിൽക്കുന്നു…!
മുണ്ടക്കയം: മൊബൈല്‍ ഫോൺ അമിതമായി ഉപയോഗിക്കുന്നത് അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പെരുവന്താനം കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ രാത്രിയിൽ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്.
ഇന്ന് പുലർച്ചെ നാലു മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന് റസൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. തുടർന്ന് റസീല ഫോൺ വാങ്ങി വച്ചു. രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് മൊബൈൽ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ സ്വന്തം മുറിയിൽ കയറി വാതിലടച്ചു.
ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ ബലമായി വാതിൽ തുറന്ന് മുറിയിൽ കടന്നപ്പോൾ ബാലൻ തൂങ്ങി നിൽക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏന്തയാർ ജെ.ജെ മർഫി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി 26ലെ മേരീക്വൂൻ ആശുപത്രി മേർച്ചറിയിൽ.