KeralaLead NewsNEWS

അട്ടപ്പാടിയിൽ വീണ്ടും കുഞ്ഞ് മരിച്ചു; കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കുഞ്ഞ് മരിച്ചു. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വര്‍ഷം ഇത് വരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്. ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ്.

ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നുവെന്നും ഇപ്പോള്‍ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ്. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് പി ഒ പറയുന്നത്.

Back to top button
error: