MovieNEWS

സന്തോഷ്‌ കീഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്ന ‘ദി ഡാർക്ക് സീക്രെട്ട്’; ട്രെയിലര്‍ പുറത്ത്

മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ ദി ഡാർക്ക്‌ സീക്രെട്ടിന്റെ ആദ്യ ട്രെയിലര്‍ റിലീസ് ചെയ്തു.

കേരളത്തിലും, അയർലണ്ടിലും, ആയി ചിത്രീകരിച്ച സിനിമയിൽ സന്തോഷ്‌ കീഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു, സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുന്ന, സസ്‍പെൻസ് ത്രില്ലെർ മൂവി ആണ് ഇത്,വൈറസുകളെ ശ്രഷ്ഠിച്ച്, രോഗങ്ങൾ ഉണ്ടാക്കി അതെ രോഗങ്ങൾക്ക് മരുന്നുകളും ഉണ്ടാക്കി ലാഭം കൊയ്യുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രവർത്തനം ഒരു തലമുറയുടെ തന്നെ ദുരന്തം ആയി മാറുമ്പോൾ ജനങ്ങളും, ഭരണകുടങ്ങളും അനുഭവിക്കുന്ന ദുരന്തങ്ങളുടെ കഥ പറയുക ആണ് ദി ഡാർക്ക് സീക്രട്ട് എന്ന സസ്പെൻസ് ത്രില്ലെർ മൂവി.

വ്യത്യസ്തമായ പ്രമേയം പുതുമയോടെ അവതരിപ്പിക്കുന്ന ജോമോനും സാബുവും അവരുടെ മികവ് തെളിയിക്കുന്ന ഒരു സിനിമ കൂടിയാണിത്. മേക്കിങ്ങിൽ എറെ പുതുമകൾ നിറഞ്ഞ ഈ സിനിമ ഇതിനോടകം തന്നെ സിനിമാ മേഖലയിൽ ചർച്ചയായി മാറി ക്കഴിഞ്ഞു..ക്യാമറ മഹേഷ്‌, സംഗിതം -ജിജി തോംസൺ, ജയകാർത്തി, അസോ ഡയറക്ടർ -അജിത്, എഡിറ്റിംഗ് -മണി,മേക്കപ്പ് പിയുഷ് പുരുഷു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: