കർണാടകയില്‍ വാക്സിനെടുത്ത 66 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

ബെംഗളുരു: കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ വാക്‌സിനേഷന്‍ എടുത്ത 66 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ്ഡിഎം കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പരിപാടിയെ തുടര്‍ന്ന് 400 വിദ്യാര്‍ത്ഥികളില്‍ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്.

ജില്ലാ ഹെല്‍ത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിര്‍ദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാര്‍ത്ഥികളെ ക്വാറന്റീന്‍ ചെയ്തതായി ധാര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതേഷ് പാട്ടീല്‍ പറഞ്ഞു. അവര്‍ക്ക് ഹോസ്റ്റലില്‍ തന്നെ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *