രജനിയുടെ ‘അണ്ണാത്തെ’ നെറ്റ്ഫ്‌ളിക്‌സിലും സണ്‍ നെക്സ്റ്റിലും റിലീസ് ചെയ്തു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ ഒടിടിയില്‍ റിലീസ് ചെയ്തു. നെറ്റ്ഫ്‌ലിക്‌സിലും സണ്‍ നെക്സ്റ്റിലുമാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4ന് ദീപാവലി റിലീസായാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്തിയത്.

രജനികാന്ത് ഗ്രാമത്തലവനായി എത്തിയ ചിത്രം ഇന്ത്യക്ക് വെളിയില്‍ മാത്രം 1100 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ ആഴ്ച്ചയില്‍ 200 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 239.21 കോടിയാണ് സിനിമയുടെ ടോട്ടല്‍ ഗ്രോസ്സ്.

ചിത്രത്തില്‍ ഖുശ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Leave a Reply

Your email address will not be published. Required fields are marked *