തൃശൂര്‍: വാഹനങ്ങള്‍ കുരുക്കില്ലാതെ കടന്നുപോകുന്നതായി ട്രയല്‍ റണ്ണില്‍ ബോധ്യപ്പെട്ടതോടെ കുതിരാന്‍ തുരങ്കത്തില്‍ രണ്ടുവരി ഗതാഗതം ഏര്‍പ്പെടുത്തി. തൃശൂരില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും ഇനി തുരങ്കത്തിലൂടെ തന്നെ കടന്നുപോകണം. രണ്ടാം തുരങ്കത്തിലേക്കുള്ള വഴി ശരിയാക്കാന്‍ നിലവിലെ ദേശീയപാത റോഡ് അടച്ചു.
നിലവില്‍ പാലക്കാട് ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയില്‍ കടത്തിവിട്ടിരുന്നത്. ഇനി രണ്ടു വശത്തോട്ടും തുരങ്ക യാത്രയാണ്. തുരങ്കത്തില്‍ വാഹനങ്ങള്‍ മറികടക്കുന്നതു നിരോധിച്ചു. വാഹനങ്ങള്‍ തകരാറിലായാല്‍ എടുത്തു മാറ്റാന്‍ ക്രെയിന്‍ സംവിധാനം ഒരുക്കി. 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.