KeralaLead NewsNEWS

കണ്ണൂരിൽ ബലൂൺ വിൽപ്പനക്കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്​; രാജസ്ഥാന്‍ സ്വദേശി അറസ്​റ്റില്‍

ക​ണ്ണൂ​ര്‍:ബലൂൺ വിൽപ്പനക്കാരിയായ നാ​ടോ​ടി പെ​ണ്‍കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. ക​ണ്ണൂ​രി​ല്‍നി​ന്ന്​ പൊ​ലീ​സ് സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ക്കി ബ്യാ​രി​യാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ക്കി​യു​ടെ സ​ഹോ​ദ​രി​ കാ​ജോ​ളി​നെ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലു​ള്‍പ്പെ​ടെ ബ​ലൂ​ണ്‍ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ക്കി​ബ്യാ​രി, സ​ഹോ​ദ​രി കാ​ജോ​ളി‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​റ്റൊ​രു രാ​ജ​സ്ഥാ​ന്‍ സം​ഘ​ത്തി​ലെ ബ​ലൂ​ണ്‍ വിൽപ്പനക്കാരിയായ 16കാ​രി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. പെ​ണ്‍കു​ട്ടി ഇ​പ്പോ​ള്‍ ബാ​ലി​ക സ​ദ​ന​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണു​ള്ള​ത്.

Back to top button
error: