KeralaLead NewsNEWS

അനുപമയെ തെരുവിൽ ഇറക്കിയത് ഭരണകൂടം: കെ.കെ.രമ

തന്റെ കുഞ്ഞിനു വേണ്ടി ഒരമ്മയ്ക്ക് തെരുവിൽ വന്നു കിടക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഭരണകൂടമാണെന്ന് ആർഎംപി നേതാവും വടകര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ കെ.കെ.രമ. മുഖ്യമന്ത്രി ചെയർമാനായ ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്.ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ ഇതാദ്യമായാണെന്നും കെ.കെ. രമ മാധ്യമങ്ങളോട് വ്യക്തമാക്കി.

​കു​ഞ്ഞ് അനുപമയുടേതാണെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

Signature-ad

കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകി. ഇതേതുടർന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

Back to top button
error: