NEWS

അഞ്ചുകോടി അടിച്ചത് കൂത്താട്ടുകുളത്തെ യാക്കോബ് കുര്യന്

പൂജാ ബംബർ ലോട്ടറിയുടെ സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റു എന്നവകാശപ്പെട്ട യാക്കോബ് കുര്യൻ, ആ ഭാഗ്യവാൻ ഞാൻ തന്നെ എന്ന് വെളിപ്പെടുത്തി രംഗത്തുവന്നു.
അഞ്ചുകോടി സമ്മാനം ലഭിച്ച ടിക്കറ്റ് കൂത്താട്ടുകുളംകാനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു കഴിഞ്ഞു യാക്കോബ്

അഞ്ചുകോടിയുടെ പൂജ ബംബർ ആർക്കാണ് ലഭിച്ചത് എന്ന ആകാംക്ഷയിലായിരുന്നു കേരളമാകെ.
ആ ഭാഗ്യവാൻ ഞാൻ തന്നെ എന്ന് വെളിപ്പെടുത്തി പൂജാ ബംബർ ലോട്ടറിയുടെ സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ് എന്ന് അവകാശപ്പെട്ട കിഴകൊമ്പ് പറമ്പിൽ യാക്കോബ് കുര്യൻ രംഗത്തുവന്നു.
അഞ്ചുകോടിയുടെ ടിക്കറ്റ് തൻ്റെ പക്കൽ ഉണ്ടായിരുന്നു എന്നും ടിക്കറ്റ് ഇന്ന് കൂത്താട്ടുകുളംകാനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു എന്നും യാക്കോബ് പറഞ്ഞു.
തനിക്ക് പനി ആയിരുന്നതുകൊണ്ടാണ് ബാങ്കിൽ പോകാൻ കാലതാമസം വന്നത്, ഭാഗ്യക്കുറി സമ്മാനം കിട്ടിയ കാര്യം വെളിപ്പെടുത്താതെ ഇരുന്നത് അതുകൊണ്ടാണെന്ന് യാക്കോബ് പറഞ്ഞു.
പൂജാ ബംബർ ഒന്നാം സമ്മാനം കൂത്താട്ടുകുളം RA 591801 എന്ന് ടിക്കറ്റ് അടിച്ചിട്ടുണ്ട് എന്ന് മാത്രമായിരുന്നു ആദ്യംപുറത്തുവന്ന വിവരം.
ടിക്കറ്റ് വിറ്റത് യാക്കോബിൻ്റെ കടയിൽ നിന്നാണെന്നും വ്യക്തമായിരുന്നു. രണ്ട് ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെയെങ്കിലും നിന്നെങ്കിലും എത്തിയ ആരെങ്കിലും ടിക്കറ്റ് വാങ്ങിയതാവാമെന്നും സംശയിച്ചു. ടിക്കറ്റുമായി ആരെങ്കിലും ബാങ്കിൽ എത്തുമോ എന്ന് കാത്തിരിപ്പായിരുന്നു ഏവരും.
കൂത്താട്ടുകുളത്തെ മൊത്തവിതരണ ഏജൻസിയിൽ നിന്ന് വാങ്ങിയ 10 ടിക്കറ്റുകൾ 15 ദിവസം കൊണ്ടാണ് വിറ്റ് തീർന്നത്. അതിനാൽ ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു യാക്കോബിനെ വിശദീകരണം ഗ്രാമത്തിൽ ആയതിനാൽ നാട്ടുകാർ ആരെങ്കിലും ടിക്കറ്റ് എടുത്തിട്ട് ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു. ടിക്കറ്റ് നെക്കുറിച്ച് പല ഊഹങ്ങളും പ്രചരിച്ചു. സമ്മാനം അടിച്ച് ടിക്കറ്റുമായി ഫോട്ടോ സഹിതം ചിലർ നിലനിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. ഇതിനിടെയാണ് യാക്കോബിനെ വെളിപ്പെടുത്തൽ വന്നത്.
സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നാണ് യാക്കോബ് വിൽപ്പനക്കായി ടിക്കറ്റ് വാങ്ങിയത്. RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.
ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു.

Back to top button
error: