NEWS

വഴിയോരം നിറയെ വ്യാജമുട്ടകൾ; നാമമാത്രമായ വിലക്കുറവ് നോക്കി ഉദരരോഗങ്ങൾ വിലയ്ക്കു വാങ്ങരുതേ…

വഴിയോരത്ത് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത് ഹാച്ചറിയിൽ വിരിയൻ വച്ച മുട്ടകളാണ്. ഹാച്ചറിയിൽ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകൾ നാലോ അഞ്ചോ രൂപയ്ക്കാണ് വിൽക്കുന്നത്. വീട്ടിൽ കൊണ്ടുവന്ന് ഉപയോഗിക്കുമ്പോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്. കേരളത്തിലുടനീളം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാർ വ്യാജ മുട്ടകൾ വ്യാപകമായി വിറ്റഴിക്കുന്നു

കുട്ടനാടൻ മേഖലയിൽ കേടില്ലാത്ത നാടൻ താറാമുട്ട സുലഭമായി ലഭിക്കും. എട്ടോ ഒമ്പതോ രൂപയാണ് വില.
ഇവിടെ താറാവുകളെ വളർത്തുന്നുണ്ട്. അതു കൊണ്ടു തന്നെ പാടശേഖരങ്ങളിൽ വ്യാപകമായി താറാവിൻ പറ്റങ്ങളെ കാണാം. ആ മുട്ടകൾക്ക് കേടോ രുചി വ്യത്യാസമോ ഉണ്ടാവില്ല. എന്നാൽ ആലപ്പുഴ ജില്ലയുടെ അതിർത്തിയായ തണ്ണീർമുക്കത്തും വെച്ചൂരിലും സമീപഗ്രാമങ്ങളിലും വഴിയോരത്ത് മുട്ടക്കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
അഞ്ചോആറോ രൂപയേ ഉള്ളു താറാമുട്ടയ്ക്ക് വില.
വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരുമൊക്കെ ഈ കച്ചവടക്കാരിൽ നിന്ന് ‘നല്ല ലാഭത്തിൽ’ മുട്ട വാങ്ങിക്കൊണ്ടു പോകുന്നുമുണ്ട്.
ഹാച്ചറിയിൽ വിരിയാൻ വച്ച മുട്ടകളാണ് ഇവിടെ വിലക്കുറവിൽ വിൽക്കുന്നത്. ഹാച്ചറിയിൽ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകളാണ് വഴിയോരക്കച്ചവടക്കാർ വില്പനയ്ക്ക് വയ്ക്കുന്നത്.
വീട്ടിൽ ഉപയോഗിച്ചു നോക്കുമ്പോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്.
കോട്ടയം ആലപ്പുഴ ജില്ലകളിൽ മാത്രമല്ല, കേരളത്തിലുടനീളം വ്യാജ മുട്ടകൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച താ​റാ​മു​ട്ട കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന സം​ശ​യ​ത്തി​ൽ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സി​ലേ​ൽ​പ്പി​ച്ച സംഭവം കണ്ണൂർ ജില്ലയിലെ ചില മലയോര ഗ്രാമങ്ങളിൽ ഈയിടെ ഉണ്ടായി.
കേളകം ക​ണ്ട​പ്പു​ന​ത്ത് കഴിഞ്ഞ ദിവസം ഉ​ച്ച​യോ​ടെ​ ആ​ന്ധ്രാ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​നം മു​ട്ട​ വിൽപ്പനയ്ക്ക് എ​ത്തി​. ഒ​രെ​ണ്ണ​ത്തി​ന് ആറ് രൂ​പ വി​ല.
മു​ട്ട​യു​ടെ വി​ല​ക്കു​റ​വ് സം​ബ​ന്ധി​ച്ച് സം​ശ​യ​മു​യ​ർ​ന്ന​തോ​ടെ നാട്ടുകാരിൽചിലർ മു​ട്ട വാ​ങ്ങി പൊ​ട്ടി​ച്ച് നോ​ക്കി.
മു​ട്ട​പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ വാ​ഹ​നവുമായി മുട്ടക്കച്ചവടക്കാർ മുങ്ങി.
പൊ​ട്ടി​ച്ചു നോക്കിയ മു​ട്ട​യ്ക്കു​ള്ളി​ൽ മ​ഞ്ഞ​ക്ക​രു​വും വെ​ള്ള​യും ത​മ്മി​ൽ വേ​ർ​തി​രി​വി​ല്ലാ​യി​രു​ന്നു. ഒ​രു​ത​രം ക​ല​ങ്ങി​യ ദ്രാ​വ​ക രൂ​പ​ത്തി​ലാ​യി​രു​ന്നു മു​ട്ട. തോ​ടും വെ​ള്ള​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന പാ​ട​യാ​ക​ട്ടെ പ്ലാ​സ്റ്റി​ക്കി​നു സ​മാ​ന​വും. ഇ​ത് ക​ത്തി​ച്ചു നോ​ക്കി​യ​പ്പോ​ൾ പ്ലാ​സ്റ്റി​ക്ക് ക​ത്തു​ന്ന ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു.
മു​ട്ട​യു​ടെ തോ​ട് പു​ഴു​ങ്ങാ​തെ ത​ന്നെ പൊ​ളി​ക്കാ​നാ​കു​മെ​ന്ന​താ​ണ് മ​റ്റൊ​രു കൗ​തു​കം. തോ​ട് പൊ​ളി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​രു ത​രം റ​ബ​ർ ഉ​ത്പ​ന്നം പോ​ലെ​യാ​യി​രു​ന്നു.​
സം​ശ​യം തോ​ന്നി​യ നാട്ടുകാർ മു​ട്ട വാ​ഹ​നം സമീപ പ്രദേശങ്ങളിലൊക്കെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കേ​ള​കം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

Signature-ad

നേ​ര​ത്തെ ക​ണ്ട അതേ വാഹനവും മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ളും വൈ​കു​ന്ന​രം അ​മ്പാ​യ​ത്തോ​ട്ടി​ൽ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു. കേ​ള​കം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മു​ട്ട പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ട​പ്പു​ന​ത്ത് പ​രി​ശോ​ധി​ച്ച മു​ട്ട​യു​ടെ സ​മാ​ന​രീതി തന്നെ.
പ​ല മു​ട്ട​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി.

ഇതിനിടെ കോഴിക്കോട് പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു നൽകാനായി കൊണ്ട് വന്ന മുട്ടയിൽ സൂഷ്മാണു.
ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി
സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ച കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറവും മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു.

ഇതില്‍ ആശങ്ക തോന്നിയ സ്‌കൂളിലെ ടീച്ചര്‍, നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

Back to top button
error: