KeralaNEWS

പാലിയേക്കര ടോൾ പ്ലാസയിൽ പിഴിഞ്ഞെടുത്തത് 1000 കോടി

 

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുടെ നിര്‍മാണചെലവിലേക്കാള്‍ കൂടുതല്‍ ടോള്‍ പിരിവ്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ കണക്കുകളാണ് നിര്‍മാണ ചെലവിനേയും മറികടന്ന് ഏറെ മുന്നോട്ട് പോയത്. ടോള്‍ പിരിവ് ആരംഭിച്ച് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ പിരിച്ച തുക ആയിരം കോടി രൂപയിലേക്ക് എത്തുകയാണ്. വിവരാവകാശ രേഖകള്‍ പ്രകാരം ഇതുവരെ 958.68 കോടിയാണ് പാലയേക്കരയില്‍ നിന്നും ഇതുവരെ പിരിച്ചെടുത്തത്. നിലവിലെ കരാര്‍ പ്രകാരം 2028 ജൂലൈ വരെ ടോള്‍ പിരിക്കാനും കഴിയും. ഏഴ് വര്‍ഷത്തോളം ബാക്കി നില്‍ക്കെ വലിയ തുക അധികമായി ടോള്‍ ഇനത്തില്‍ ഇവിടെ നിന്നും പിരിച്ചെടുക്കുന്ന നിലയുണ്ടാവും.

മണ്ണുത്തി ഇടപള്ളി നാലുവരി പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 721.17 കോടി രൂപയാണ്. ഇതുവരെ 958.68 കോടി രൂപ പിരിച്ചെടുത്തപ്പോള്‍ അധികമായി ലഭിച്ചത് 236 കോടി രൂപയാണ്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ ഏഴ് വര്‍ഷം കൂടി ബാക്കി നില്‍ക്കെ ചെലവായതിനേക്കാള്‍ പത്ത് മടങ്ങ് തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കാൻ കഴിയും.

Back to top button
error: