KeralaNEWS

വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് തന്നെയെന്നു മന്ത്രി വി അബ്‌ദുറഹ്‌മാൻ

വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തുടരുമ്പോഴും നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. നിയമനം സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് വഖഫ ചുമതലയുള്ള മന്ത്രി വി അബ്ദുള്‍ റഹ്മാന്‍. വിഷയത്തില്‍ ഇനി പുനരാലോചന ഇല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നുയ നിയമനം പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയതാണ്. നടപടിയില്‍ മുസ്ലിം സംഘടനകള്‍ക്ക് എതിര്‍പ്പ് ഇല്ല. എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് എടുത്ത തീരുമാനത്തില്‍ നിന്നും പിറകോട്ട് ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നിലവില്‍ താല്‍ക്കാലിക ജീവനക്കാരാണ് വഖഫ് ബോര്‍ഡില്‍ ജിവനക്കാരായിട്ടുള്ളത്. നിയമനം പിഎസ് സിക്ക് വിടുന്നതോടെ ഈ തസ്തികളില്‍ സ്ഥിരം നിയമനം ആയി മാറും. നടപടി ക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: