Lead NewsNEWS

മലയാളി വിദ്യാർഥി ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ

മസ്​കറ്റ്​: ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമാൻ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ വിനയന്റെ മകന്‍ വിമല്‍ കൃഷ്ണനെ (15) ആണ്​ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇ​​ബ്രി ഇന്ത്യന്‍ സ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​.

വിനയന്‍ ഇബ്രിയിലെ സയന്‍സ്​ കോളജ്​ അധ്യാപകനാണ്​. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: