NEWS

കോണ്‍ക്രീറ്റ് ശരീരത്തിലമര്‍ന്ന് നിര്‍മ്മാണ തൊഴിലാളി മരിച്ചു

  • കോണ്‍ക്രീറ്റു ചെയ്ത കാര്‍ഷെഡിന്‍റെ ബീമില്‍ കയറി ഇരുന്ന് തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ശരീരത്തോടു ചേര്‍ന്നമരുകയായിരുന്നു. നാട്ടുകാരുടേയും പെരുമ്പെട്ടി പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

വീടിന്‍റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണു നിര്‍മ്മാണ തൊഴിലാളി മരിച്ചു.
പത്തനംതിട്ട കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ.എം നജീബ്(42) ആണ് മരിച്ചത്. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരങ്കുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിന്‍റെ വീട്ടില്‍  രാവിലെ പതിനൊന്നിനായിരുന്നു സംഭവം.

മുമ്പ് കോണ്‍ക്രീറ്റു ചെയ്ത കാര്‍ഷെഡിന്‍റെ ബീമില്‍ കയറി ഇരുന്നു തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ശരീരത്തോടു ചേര്‍ന്നമരുകയായിരുന്നു.
അപകട വിവരമറിഞ്ഞു ഓടിയെത്തിയ നാട്ടുകാരുടേയും പെരുമ്പെട്ടി പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ഭാര്യ:സബീന, മക്കള്‍:മുഹമ്മദ്ഷാ(എ.ഐ.വൈ.എഫ് കോട്ടാങ്ങല്‍ മേഖലാ സെക്രട്ടറി), മുഹമ്മദ്ഷെമീര്‍, മുഹമ്മദ്ഷെഹീന്‍. പൊതുപ്രവര്‍ത്തകനായ നജീബ് സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയംഗവും പുളിഞ്ചുവള്ളില്‍ ബ്രാഞ്ചു സെക്രട്ടറിയും എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മുന്‍ അംഗവുമായിരുന്നു

Back to top button
error: