NEWS

തലശ്ശേരി സ്വദേശി റിയാദിൽ മരിച്ചു, അവിടെത്തന്നെ സംസ്കരിച്ചു

പതിമൂന്ന് വർഷമായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനാണ്. പ്രഭാത നിസ്‌കാരത്തിനായി എഴുന്നേറ്റ അബ്ദുൽ സഹൂദിന് ശാരീകാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

ജിദ്ദ: റിയാദിൽ താമസസ്ഥലത്ത് വെച്ച്‌ മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശിയും പരേതനായ അബൂട്ടി ഹാജി – സുഹറ കക്കരക്കണ്ടി ദമ്പതികളുടെ മകനുമായ അബ്ദുൽ സഹൂദ് കക്കരക്കണ്ടി (40) ആണ് മരിച്ചത്.

Signature-ad

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത നിസ്‌കാരത്തിനായി എഴുന്നേറ്റ നേരത്ത് സഹൂദിന് ശാരീകാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് കാരണമെന്ന് ബന്ധുക്കൾ വിവരിച്ചു.

ഭാര്യ: മുഫീന. മക്കൾ: മൻഹ സഹൂദ്, മുഹമ്മദ് അമാൻ, സഹോദരങ്ങൾ: ജാവേദ്, ഷാനിദ്, സീബ, റംസീന, ഷബീന.

പതിമൂന്ന് വർഷമായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനാണ് സാഹൂദ്. റിയാദിലെ തലശ്ശേരി – മാഹി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി – മാഹി വെൽഫയർ അസോസിയേഷൻ (ടി.എം.ഡബ്ലിയു.എ) പ്രവർത്തകനാണ്.

ഇന്ന് (വെള്ളി) ജുമുഅയോടെ മൃതദേഹം റിയാദിൽ തന്നെ സംസ്കരിച്ചതായി ജിദ്ദയിലുള്ള ബന്ധു അബ്ദുൽ ഖാദർ മൊച്ചേരി പറഞ്ഞു.

Back to top button
error: