NEWS

‘ബ്ലു വെയില്‍’ ഗെയിം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു, ശരീരത്തില്‍ മുറിവേല്‍പിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രിയിൽ

മൂത്ത സഹോദരി വിദ്യാർത്ഥിയുടെ മൊബൈൽ ഫോണില്‍ നിന്നും ബ്ലു വെയില്‍ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി സ്വന്തം ശരീരത്തില്‍ മുറിവുകളേല്‍പിച്ചത്

റോക്ക്: മൂത്ത സഹോദരി മൊബൈൽ ഫോണില്‍ നിന്ന് നിരോധിത ഗെയിം നീക്കം ചെയ്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പിച്ച് ആത്മഹത്യക്കു ശ്രമിച്ചു.

ഫറോക്കിനടുത്ത് വിദ്യാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. മൂത്ത സഹോദരി കഴിഞ്ഞ ഞായറാഴ്ച വിദ്യാർത്ഥിയുടെ മൊബൈൽ ഫോണില്‍ നിന്നും ബ്ലു വെയില്‍ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി സ്വന്തം ശരീരത്തില്‍ മുറിവുകളേല്‍പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അപകടനില തരണം ചെയ്തു. മുറിവുകള്‍ ആഴത്തിലുള്ളവയാണ്.

Back to top button
error: