IndiaLead NewsNEWS

24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍; 459 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,89,623 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 459 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,65,082 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 12,789 പേര്‍ രോഗമുക്തി നേടി.

ഇതോടെ 3,38,97,921 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 1,26,620 സജീവകേസുകളാണ് ചികിത്സയിലുളളത്. 62,93,87,540 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,15,23,49,358 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: