NEWS

തെള്ളിയൂർക്കാവിൽ വൃശ്ചിക വാണിഭത്തിന് തുടക്കം

ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് ദളിതരായ ഭക്തർ അമ്മക്ക് ആൽത്തറയിൽ കാഴ്ചവെച്ച വഴിപാട് സാധനങ്ങളിൽ കുട്ടയും ചട്ടിയും വാക്കത്തിയും മൺവെട്ടിയും എല്ലാമുണ്ടായിരുന്നു. ഇത് വാങ്ങാൻ പലരും വന്നതോടെയാണ് വൃശ്ചിക വാണിഭം ഉരുവപ്പെട്ടത്

പത്തനംതിട്ടയിൽ പുലയസമുദായത്തിലെ ഭക്തർ, നടയിൽ നിന്ന് ‘എടീ കാളി, ഞങ്ങളെ കാത്തോണം’ എന്ന് വിളിച്ചുചൊല്ലുന്ന ഒരമ്പലമുണ്ട്.
ആലും തറയും കാവും കുളവുമൊക്കെയുള്ള ‘തള്ളയുടെ ഊരിലെ’ തെള്ളിയൂർക്കാവ്‌ ഭഗവതിയമ്പലം(തിരുവിതാംകൂർ ദേവസ്വം ബോർഡ് ).
ഇവിടെ കളമെഴുതിപ്പാട്ടുണ്ട്, പടേനിയുണ്ട്, വെച്ച് വാണിഭമുണ്ട്, ഉപ്പുതൊട്ട് കർപ്പൂരം വരെയല്ല ഉണക്ക സ്രാവും കിട്ടും. വൃശ്ചികവാണിഭം ഈ കാളിയമ്മേടെയാണ്.

ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് ദളിതരായ ഭക്തർ അമ്മക്ക് ആൽത്തറയിൽ കാഴ്ചവെച്ച വഴിപാട് സാധനങ്ങളിൽ കുട്ടയും ചട്ടിയും വാക്കത്തിയും മൺവെട്ടിയും എല്ലാമുണ്ടായിരുന്നു. ഇത് വാങ്ങാൻ പലരും വന്നതോടെയാണ് വൃശ്ചിക വാണിഭം ഉരുവപ്പെട്ടത്.
തെള്ളിയൂർക്കാവ്‌ വൃശ്ചികവാണിഭത്തിന് തുടക്കം കുറിച്ച് ഇത്തവണ ഭഗവതി ക്ഷേത്രത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായ ചരൽക്കുന്ന് മൈലാടുംപാറ ശിവക്ഷേത്ര സമിതി പ്രസിഡന്റ്‌ സി.എസ് അനീഷ് കുമാറാണ് ധാന്യസമർപ്പണം നിർവഹിച്ചത്. കെപിഎംഎസ് നേതാവ് മനോജ്‌ കുമാരസ്വാമി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എ അനിൽ കുമാർ, ശ്രീജ ടി. നായർ, ക്ഷേത്രം സമിതി പ്രസിഡന്റ്‌ വി വാമദേവൻ നായർ, സെക്രട്ടറി അശോക് ആർ. കുറുപ്പ്, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ അക്ഷയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: