IndiaLead NewsNEWS

24 മണിക്കൂറിനിടെ 8,865 പുതിയ കോവിഡ് കേസുകള്‍; 197 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 8,865 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,56,401 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 197 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണം 4,63,852 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,971 പേര്‍ രോഗമുക്തി നേടി.

ഇതോടെ 3,38,61,756 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,30,793 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്ത് 62,57,74,159 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,12,97,84,045 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.

Back to top button
error: