MovieNEWS

പുതിയ ചിത്രം ‘റൂട്ട് മാപ്പി’ലെ ഗാനം റിലീസ് ചെയ്തു

വൈക്കം വിജയലക്ഷ്മി പാടിയ ലോക്ക് ഡൗണ്‍ അവസ്ഥകള്‍… എന്ന് തുടങ്ങുന്ന ഗാനം സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സൂരജ് സുകുമാരന്‍ നായരാണ് റൂട്ട്മാപ്പിന്റെ സംവിധായകന്‍.

Signature-ad

സൂരജിന്റെയും ഗോപികയുടെയും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിലേയ്ക്ക് സൂരജിന്റെ പഴയ കാമുകി കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റൂട്ട്മാപ്പിലൂടെ സംവിധായകന്‍ പറുന്നത്.
സൂരജ് സുകുമാരന്‍നായര്‍ അരുണ്‍ കായംകുളം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പത്മശ്രീ മീഡിയാസിന്റെ ബാനറില്‍ ശബരിനാഥ് ജി. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകര്‍ ആഷിക്ക് ബാബു, അരുണ്‍ ടി. ശശി എന്നിവരാണ്.

മക്ബൂല്‍ സല്‍മാന്‍, സിനിസീര്‍, ആനന്ദ് മന്മദന്‍, സുനില്‍ സുഗത, സംവിധായകന്‍ ഡിജോ ജോസ് ആന്റണി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍, ഗോപു കിരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Back to top button
error: