KeralaNEWS

സ്വര്‍ണവില കുറഞ്ഞു; പവന്‌ 36,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണ വിലയിൽ ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് പവന് 160 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4590 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 36720 രൂപയാണ്.

ഒരു പവൻ സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ശേഷമാണ് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നലത്തെ വില 4610 രൂപയായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 36880 രൂപയായിരുന്നു.

നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. നവംബർ 14 ന്റെ സ്വർണ വിലയിൽ 1240 രൂപയാണ് പത്ത് ദിവസം മുൻപത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചത്.

Back to top button
error: