IndiaLead NewsNEWS

ത്രിപുര സംഘര്‍ഷം റിപ്പോർട്ട് ചെയ്ത 2 വനിത മാധ്യ‌മ പ്രവർത്തകർക്കെതിരെ കേസ്

ത്രിപുര സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ 2 വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. HW ന്യൂസ് നെറ്റ്‌വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയാണ് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകള്‍ ചുമത്തി ത്രിപുര പൊലീസ് കേസെടുത്തത്. വി എച്ച് പി യുടെ പരാതിയിലാണ് നടപടി.

ഡല്‍ഹിയില്‍ നിന്ന് എത്തിയ ഇവരെ ഹോട്ടല്‍ മുറിയില്‍ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ഡല്‍ഹിക്ക് തിരികെ പോകാനിരിക്കുകയായിരുന്നു. ഉത്തര ത്രിപുരയിലെ പാനിസാഗര്‍ ചംതില്ല പ്രദേശത്ത് ഒക്ടോബര്‍ 26നാണ് അക്രമം നടന്നത്.

ബംഗ്ലാദേശില്‍ ദുര്‍ഗ പൂജക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം. ത്രിപുരയിലെ പാനിസാഗറില്‍ മുസ്ലീം പള്ളിയും കടകളും തകര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമ പ്രവര്‍ത്തകരാണിവര്‍ . എന്നാല്‍ പള്ളി തകര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: