രാജ്യത്ത് 24 മണിക്കൂറിനിടെ 12,516 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,14,186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 501 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,62,690 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 13,155 പേര്‍ രോഗമുക്തി നേടി.
ഇതോടെ 3,38,14,080 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,37,416 സജീവകേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 62,10,67,350 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,10,79,51,225 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.