NEWS

പ്രാർത്ഥനയും നക്ഷത്രയും ചേർന്നവതരിപ്പിച്ച ലുങ്കി ഡാൻസ് അടിപൊളിയെന്ന് ആരാധകർ

പാട്ടിൽ മാത്രമല്ല ഡാൻസിലും പുലികളാണെന്ന് പ്രാർത്ഥനയും നക്ഷത്രയും തെളിയിച്ചിരിക്കുന്നു. ഒരു തമിഴ് പാട്ടിന് ഡാൻസ് ചെയ്യുന്ന വീഡിയോ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ലുങ്കി ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. ‘വാടാ രാസാ…’ എന്ന പാട്ടിനാണ് ചുവടുകൾ വച്ചിരിക്കുന്നത്

താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളാണ് പ്രാർത്ഥനയും നക്ഷത്രയും.
സോഷ്യൽ മീഡിയയിൽ സുപരിചിതരാണ് ഇരുവരും.

ഡബ്സ്മാഷ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കും.

ഹെലെൻ, മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.  നക്ഷത്രയും ചേച്ചിയെ പോലെ പാട്ട് പഠിക്കുന്നുണ്ട്. മാത്രമല്ല ചില പരസ്യ ചിത്രങ്ങളിൽ നക്ഷത്ര പാടിയിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ പാട്ടിൽ മാത്രമല്ല ചേച്ചിയും അനിയത്തിയും ഡാൻസിലും കിടിലമാണെന്ന് തെളിയിച്ചിരിക്കുന്നു.

അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ഒരു തമിഴ് പാട്ടിന് ഡാൻസ് ചെയ്യുന്ന വീഡിയോ പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

ലുങ്കി ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. ‘വാടാ രാസാ…’ എന്ന പാട്ടിനാണ് നൃത്തം ചെയ്തിട്ടുള്ളത്.

മക്കൾ രണ്ടും കൂടിയുള്ള അടിപൊളി വീഡിയോ അമ്മ പൂർണ്ണിമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് വേണ്ട പ്രോത്സാഹനം നൽകിയിട്ടുമുണ്ട്.

എപ്പോഴും വ്യത്യസ്ത ഫാഷനുകൾ പരീക്ഷിക്കാൻ പ്രാർത്ഥനയ്ക്ക് പ്രത്യേക താൽപ്പര്യം ആണ്, വസ്ത്ര ധാരണത്തിലും ആഭരണങ്ങളുടെ കാര്യത്തിലുമെല്ലാം.മുടി കളർ ചെയ്ത പ്രാർത്ഥനയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ഇവരുടെ അച്ഛമ്മ മല്ലിക സുകുമാരന്റെ ജന്മദിനത്തിന് മൂന്നു തലമുറ ചേർന്നൊരു നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മല്ലിക സുകുമാരനും, പൂർണ്ണിമയും പ്രാർത്ഥനയും, നക്ഷത്രയും ചേർന്ന് അവതരിപ്പിച്ച ആ വീഡിയോ സോഷ്യൽ മീഡയിൽ വൻ ഹിറ്റായിരുന്നു.

Back to top button
error: